തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി വണ്ടിത്തടം വാട്ടർ വർക്സ് സെക്ഷനുകീഴിലുള്ള വെള്ളായണി ജല ശുദ്ധീകരണശാലയിലെ ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ 12 വരെ കുടിവെള്ള വിതരണം നിറുത്തിവയ്ക്കും.
നഗരസഭയിലെ തിരുവല്ലം,വെള്ളാർ,പുഞ്ചക്കരി,പൂങ്കുളം,ഹാർബർ വിഴിഞ്ഞം,കോട്ടപ്പുറം വാർഡുകളിലും കല്ലിയൂർ,വെങ്ങാനൂർ പഞ്ചായത്തുകളിലും ജലവിതരണം തടസപ്പെടും.ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു.