ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം

IMG_20250414_220407_(1200_x_628_pixel)

നെയ്യാറ്റിൻകര:ചിക്കൻ കറിയ്ക്ക് ചൂടില്ല എന്നാരോപിച്ച് ഹോട്ടലുടമയ്ക്ക് നേരെ ആക്രമണം.

നെയ്യാറ്റിൻകര അമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ കടയുടമ ദിലീപിന് പരിക്കേറ്റു.

കടയിൽ ഉണ്ടായിരുന്ന സോഡാ കുപ്പിയെടുത്ത് അടിക്കുകയായിരുന്നു. നെയ്യാറ്റിൻകര ജനൽ ആശുപത്രിയിലും; സ്വകാര്യ ആശുപത്രിയിലും ദിലീപ് കുമാർ ചികിത്സ തേടി.

തന്നെ മർദ്ദിച്ചതായി കാണിച്ച് ദിലീപ്കുമാർ സജിൻ ദാസ്, പ്രവീൺ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഒൻപത് പേർക്ക് എതിരെ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി. പരാതി സ്വീകരിച്ച പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!