നാഗർകോവിൽ : കന്യാകുമാരിയിൽ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്‌ക്കും മധ്യേയുള്ള കണ്ണാടിപ്പാലത്തിൽ ചൊവ്വാഴ്ചമുതൽ അഞ്ചു ദിവസം സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തി.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലും വിദഗ്ധസംഘം പരിശോധന നടത്തുന്നതിനാലും 19 വരെ വിലക്ക് ഏർപ്പെടുത്തുമെന്ന് കളക്ടർ അറിയിച്ചിരുന്നു.
വേനലവധി തുടങ്ങിയതോടെ കന്യാകുമാരിയിൽ സീസൺ ആരംഭിച്ചിട്ടുണ്ട്