പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചത് വിലക്കി; പൊലീസുകാരെ പിന്തുടർന്ന് ഹെൽമറ്റ് കൊണ്ട് തല്ലിയ വിദ്യാർത്ഥി പിടിയിൽ

IMG_20250416_142443_(1200_x_628_pixel)

കഴക്കൂട്ടം: പൊതുസ്ഥലത്ത് സിഗററ്റ് വലിച്ചത് വിലക്കിയ പോലീസുകാരെ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി പിന്തുടര്‍ന്ന് മര്‍ദ്ദിച്ചു.

സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള സ്വദേശി റയാന്‍ ബ്രൂണോയെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. റയാന്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ച രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു.

കഴക്കൂട്ടം പോലീസിന്റെ പട്രോളിംഗിനിടെയാണ് തൃപ്പാദപുരത്ത് പൊതുസ്ഥലത്ത് സിഗററ്റ് വിലച്ചുകൊണ്ടുനില്‍ക്കുന്ന റയാനെ പോലീസ് കാണുന്നത്.

സിഗററ്റ് കളയാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവാവ് വിസമ്മതിച്ചു. സിഗററ്റ് പോലീസ് തട്ടിക്കളഞ്ഞു. പോലീസുകാര്‍ പിന്നീട് വാഹനത്തില്‍ കയറി കഴക്കൂട്ടത്തെത്തിയപ്പോള്‍ റയാന്‍ അമ്മയെയും കൂട്ടി പിന്നാലെ വന്ന് പോലീസ് വാഹനം തടഞ്ഞു.

ജീപ്പില്‍ നിന്നുമിറങ്ങിയ പോലീസുകാരെ റയാന്‍ ഹെല്‍മറ്റ് കൊണ്ട് പൊതിരെ തല്ലി. പോലീസുകാരായ രതീഷിനും വിഷ്ണുവുമാണ് അടിയേറ്റത്. രതീഷിന്റെറ മുഖത്തും വിഷ്ണുവിന്റെ തോളിനുമാണ് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് മറ്റ് പോലീസുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!