അമരവിള : അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരിമരുന്ന് വേട്ട.
മയക്കുമരുന്ന് ഗുളികകളുമായി മണിപ്പൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മണിപ്പൂർ സ്വദേശി ബിനോയ് ഗുരുങ്ങിൽ ആണ് പിടിയിലായത്. ഇയാളിൽ നിന്നും നിരോധിത ലഹരി വസ്തുക്കൾ പിടികൂടി.
ഷെഡ്യൂൾ എച്ച് പ്രിസ്ക്രിപ്ഷൻ ഡ്രഗ് ആയ 25.7 ഗ്രാം ട്രമഡോൾ ഗുളികകളുമായാണ് ബിനോയ് ഗുരുങ്ങിൽ പിടിയിലായത്. ബെംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് സ്വകാര്യ ബസ്സിൽ യാത്ര ചെയ്യവെയാണ് പ്രതി പിടിയിലാകുന്നത്.