തിരുവനന്തപുരം: അവധിക്കാലവും യാത്രക്കാരുടെ തിരക്കും പരിഗണിച്ച് സംസ്ഥാനത്തെ ഏതാനും ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചു.
ഏപ്രില്‍ 18 മുതല്‍ ഏപ്രില്‍ 22 വരെയുള്ള തീയതികളിലാണ് വിവിധ ട്രെയിനുകളില്‍ അധിക കോച്ച് അനുവദിച്ചിരിക്കുന്നത്.
തിരുവനന്തപുരം- കോഴിക്കോട് – തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603 / 16604), തിരുവനന്തപുരം – മംഗളൂരു – തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം – മധുര – തിരുവനന്തപുരം അമൃത എക്‌സ്പ്രസ്, കാരയ്ക്ക്ല്‍ എറണാകുളം എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് അധിക കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്.