പോത്തൻകോട്: കഞ്ചാവ് വില്പന പോലീസിലറിയിച്ചതിന് പിന്നാലെ ലഹരി സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചതായി പരാതി.
കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്.
എട്ടോളം പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്