തിരുവനന്തപുരം: അട്ടക്കുളങ്ങര-മണക്കാട് റോഡിലെ ഇസ്താൻബുൾ എന്ന ഹോട്ടലിൽനിന്ന് ഷവർമ കഴിച്ച മുപ്പതോളം പേർക്ക് ഭക്ഷ്യവിഷബാധ.
വെള്ളിയാഴ്ച വൈകീട്ട് ഷവർമ കഴിച്ചവർക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ഷവർമയിലുണ്ടായിരുന്ന മയോണൈസിൽനിന്നാണ് വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അഞ്ച് ആശുപത്രികളിലായാണ് ഇവർ ചികിത്സ തേടിയത്. ആരുടേയും നില ഗുരുതരമല്ല.
കിള്ളിപ്പാലം, കരമന, ആറ്റുകാൽ, മണക്കാട്, കമലേശ്വരം, ശ്രീവരാഹം, പേട്ട പ്രദേശങ്ങളിലുള്ളവരാണ് ചികിത്സ തേടിയതിലേറെയും.
തലകറക്കവും ഛർദിയും വയറിളക്കവുമാണ് ഭൂരിപക്ഷം പേർക്കും ഉണ്ടായത്. ചികിത്സ തേടിയവർ ശനിയാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു.
പരാതിയെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി പൂട്ടി.