നാഗർകോവിൽ : അറ്റകുറ്റപ്പണികൾക്കായി കന്യാകുമാരിയിലെ കണ്ണാടിപാലത്തിലേർപ്പെടുത്തിയിരുന്ന സന്ദർശകവിലക്ക് ശനിയാഴ്ച നീക്കി.
വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്‌ക്കും മധ്യേ 37 കോടി രൂപ ചെലവിൽ നിർമിച്ച പാലത്തിൽ കഴിഞ്ഞ 15-നാണ് അറ്റകുറ്റപണികൾ തുടങ്ങിയത്.
15 മുതൽ 20 വരെയാണ് സന്ദർശകരെ വിലക്കിയത്. എന്നാൽ, വേനലവധി കാരണം കന്യാകുമാരിയിൽ സന്ദർശകത്തിരക്കേറിയ സാഹചര്യത്തിലാണ് പണികൾ വേഗത്തിലാക്കി ശനിയാഴ്ച വിലക്ക് നീക്കിയത്