പൂവച്ചൽ : ബൈക്കിലെത്തിയവർ വഴിയാത്രക്കാരിയായ വീട്ടമ്മയുടെ ഒന്നരപ്പവന്റെ മാല പൊട്ടിച്ചെടുത്തതായി പരാതി.
പൂവച്ചൽ കൊണ്ണിയൂർ അയന്തിച്ചിറ സ്വദേശി ഷീജ(55)യുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം.
നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേരിൽ പിന്നിലിരുന്നയാളാണ് മാല പിടിച്ചുപറിച്ചതെന്ന് പരാതിയിൽ പറയുന്നു.