ഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തോടുള്ള ആദരസൂചകമായി ഇന്ത്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം.
ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്കാര ദിവസവുമായിരിക്കും ദുഃഖാചരണം.
ദുഃഖാചരണ സമയത്ത് ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടായിരിക്കുന്നതല്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.