അപരിചിത നമ്പരുകളിൽ നിന്നുള്ള ഫോൺ കാളുകൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്

IMG_20250412_212245_(1200_x_628_pixel)

തിരുവനന്തപുരം: അപരിചിത നമ്പരുകളിൽ നിന്ന് ഫോൺ കാളുകൾക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്.

നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാമെന്ന് പൊലീസ് പറയുന്നു. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അവർ നിർദ്ദേശിച്ചു.

മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയെക്കുറിച്ചും അവർ വിശദീകരിച്ചു. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്. തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും അവർ വ്യക്തമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!