ചിറയിൻകീഴ്: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖ കേന്ദ്രത്തിലെ മണൽമൂടിക്കിടന്ന പൊഴിമുഖം തുറന്നു.
അഞ്ചു ദിവസങ്ങളായി 4 എസ്കവേറ്ററുകളും മണ്ണുമാന്തികളും ഒപ്പം തുറമുഖ തീരത്തു പ്രവർത്തിച്ചുവരുന്ന ഡ്രജറുമുപയോഗിച്ചാണു പൊഴിമുഖം മുറിച്ചു വെള്ളം കടലിലേക്കൊഴുക്കുന്നതിനുള്ള ചാൽ രൂപപ്പെടുത്തിയത്.
വി.ശശി എംഎൽഎയും ഉദ്യോഗസ്ഥ സംഘവും സ്ഥലത്തെത്തിയിരുന്നു.നിലവിൽ വെള്ളം പൂർണമായി ഒഴുകിപ്പോകുന്നതിനു രണ്ടു ദിവസത്തിലേറെ സമയം വേണമെന്നാണു കണക്കാക്കപ്പെടുന്നത്.