ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കണം: വി.കെ പ്രശാന്ത് എംഎൽഎ

IMG_20250426_190505_(1200_x_628_pixel)

തിരുവനന്തപുരം:ജില്ലയിലെ ലഹരിക്കേസുകളിൽ കർശന നടപടി സ്വീകരിക്കാൻ വി.കെ പ്രശാന്ത് എംഎൽഎ എക്സൈസ് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി വിൽപ്പന നടത്തുന്നതായി കണ്ടെത്തുന്ന കടകളുടെ ലൈസൻസ് റദ്ദുചെയ്യണമെന്നും ഇക്കാര്യത്തിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം എന്ത് നടപടിയെടുത്തുവെന്ന് അറിയിക്കണമെന്നും ജില്ലാ കളക്ടർ അനു കുമാരി പറഞ്ഞു. പാറശ്ശാല, വട്ടിയൂർക്കാവ്, കോവളം, വർക്കല നിയോജകമണ്ഡലങ്ങളിലെ പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു

വട്ടിയൂർക്കാവ് മണ്ഡലത്തിലെ മേലേക്കടവ് പാലം, പട്ടം ഫ്ലൈഓവർ, പേരൂർക്കട ആശുപത്രി വികസനം, വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം, പേരൂർക്കട മേൽപ്പാലം തുടങ്ങിയ പദ്ധതികളുടെ നിലവിലെ സ്ഥിതി യോഗത്തിൽ വിലയിരുത്തി. മണ്ഡലത്തിലെ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ജില്ലാ വികസന സമിതിയുടെ ഏപ്രിൽ മാസത്തെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ ചേർന്നു. പാറശ്ശാല, വട്ടിയൂർക്കാവ്, കോവളം, വർക്കല നിയോജകമണ്ഡലങ്ങളിലെ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി ചർച്ച ചെയ്തു.

ടൂറിസത്തിന് ഊർജ്ജം പകരുന്ന നെയ്യാർ ഡാം ഡെസ്റ്റിനേഷൻ ഡ്രൈവ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കണമെന്ന് സി.കെ ഹരീന്ദ്രൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു. പാറശ്ശാല നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന മലയോരഹൈവേ, അമ്പൂരി ടൂറിസം പദ്ധതി,‌ കുന്നത്തുകാൽ കാരക്കോണം ഇരട്ടക്കുളം നവീകരണം തുടങ്ങിയ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി.

ബാലരാമപുരം റെയിൽവേ മേൽപ്പാല നിർമ്മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം.വിൻസെന്റ് എംഎൽഎ ആവശ്യപ്പെട്ടു. റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ബാലരാമപുരം തലയൽ ശിവക്ഷേത്രത്തിലെ പ്രതിമ ഏറ്റെടുക്കാനുള്ള റെയിൽവേയുടെ നീക്കത്തിനെതിരെ നാട്ടുകാരും ഭക്തജനങ്ങളും പ്രതിഷേധത്തിലാണെന്നും ഇക്കര്യത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

 

വർക്കല- ഇടവ റെയിൽവേ മേൽപ്പാലം ഭൂമി ഏറ്റെടുക്കൽ, പുന്നമൂട് റെയിൽവേ മേൽപ്പാലം, ഇടവ തോമസ് സെബാസ്റ്റ്യൻ സ്റ്റേഡിയത്തിലേക്കുള്ള റോഡ് വീതി കൂട്ടൽ, വർക്കല ടൂറിസം മേഖലയിൽ സെക്യൂരിറ്റി ക്യാമറ സംവിധാനങ്ങൾ പുനഃസ്ഥാപിക്കൽ, കാപ്പിൽ ബീച്ചിൽ വേസ്റ്റ് ബിൻ സംവിധാനം തുടങ്ങിയ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതിയും യോഗത്തിൽ വിലയിരുത്തി.

 

എഡിഎം ബീന പി.ആനന്ദ്, ജില്ലാ ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ കലാമുദ്ദീൻ എം, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!