പൂന്തുറ: വീട്ടിലെ ഷെഡിനുളളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി.
പൂന്തുറ സ്റ്റേഷൻ പരിധിയിൽ പരുത്തിക്കുഴി മുസ്ലിം ജമാഅത്ത് പളളിക്ക് പിന്നിൽ താമസിക്കുന്ന മുഹമ്മദ് അനസിനെ(27) ആണ് പിടികൂടിയത്.
ഇയാളുടെ വീടിനുമുകളിൽ താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന ഷീറ്റുമേഞ്ഞ ഷെഡിനുളളിൽ നിന്ന് ഒരുകിലോ 200 ഗ്രാം കഞ്ചാവും 650 ഗ്രാം ഹാഷിഷ് ഓയിലുമാണ് എക്‌സൈസിന്റെ തിരുവനന്തപുരം ഐബി യൂണിറ്റും തിരുവനന്തപുരം സർക്കിളും സംയുക്തമായി ശനിയാഴ്ച ഉച്ചയോടെ നടത്തിയ പരിശോധനയിൽ പിടികൂടിയത്. ഇവിടെനിന്ന് ഇലക്ട്രോണിക് ത്രാസുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു