തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ യുവതിയോട് ജീവനക്കാരന്റെ അതിക്രമം. ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി.
സംഭവത്തിൽ ഓർത്തോപീഡിക്സ് വിഭാഗം ജീവനക്കാരൻ ദിൽകുമാർ അറസ്റ്റിലായി. ദിൽകുമാറിനെ ആശുപത്രി സൂപ്രണ്ട് സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇടുപ്പിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിലേക്ക് മാറ്റിയ യുവതിയോട് അറ്റൻഡറായി ജോലി ചെയ്തിരുന്ന ദിൽകുമാർ മോശമായി പെരുമാറിയത്.
ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിൽ യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ആശുപത്രി സൂപ്രണ്ട് പൊലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതിയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്ത റിമാൻഡ് ചെയ്തത്.