തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറബാധിച്ച് വൃദ്ധൻ മരിച്ചു.
കവടിയാർ സ്വദേശിയായ 63-കാരനാണ് മരണപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏഴ് ദിവസം മുമ്പായിരുന്നു മരണം സംഭവിച്ചത്. രക്തപരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്.
മരണകാരണം കോളറയാണെന്ന ആശുപത്രി അധികൃതർ നൽകിയ വിവരത്തിനു പിന്നാലെ പ്രദേശത്തെ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള തീരുമാനം ആരോഗ്യ വകുപ്പ് കൈക്കൊണ്ടു.
നിലവിൽ മറ്റാർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം റിപ്പോർട്ട് ചെയ്യുന്നത്.