തിരുവനന്തപുരം :കേരള വാട്ടർ അതോറിറ്റിയുടെ പിടിപി നഗറിലെയും പാറമലയിലെയും ഭൂതല സംഭരണിക ലൂടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പിടിപി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്,
വാഴോട്ടുകോണം, മണ്ണാറക്കോണം, മേലേ ത്തു മേലെ, സി പി ടി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള,
പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈറോഡ്,, പ്രേം നഗർ, ശാസ്താ നഗർ, കുഞ്ചാലുംമൂട്, മുടവൻമുകൾ, കരമന, നെടുംകാട്, കാലടി,
നീറമൺകര, മരുതൂർ കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, സത്യൻ നഗർ, പ്ലാങ്കാല മുക്ക്, എസ്റ്റേറ്റ്, പൂഴിക്കുന്ന് എന്നീ പ്രദേശങ്ങളിൽ 06.05.3025 ചൊവ്വാഴ്ച പൂർണമായും 07.05.2025 ബുധനാഴ്ച ഭാഗികമായും ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.