തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെള്ളിയാഴ്ച്ച ( മെയ്യ് 2 ) രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും.
ചടങ്ങിൽ കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രസഹമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ്ഗോപി, മന്ത്രിമാരായ വി.എൻ. വാസവൻ, വി.ശിവൻകുട്ടി, സജിചെറിയാൻ, ജി. ആർ അനിൽ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പി. മാരായ ശശിതരൂർ , അഡ്വ. അടൂർ പ്രകാശ് , എ.എ. റഹിം, അഡ്വ. എം. വിൻസന്റ് എം.എൽ.എ , അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മേയർ ആര്യാരാജേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ , അദാനി പോർട്ടസ് മാനേജിങ്ങ് ഡയറക്ടർ കരൺ അദാനി എന്നിവർ പങ്കെടുക്കും.