കല്ലറ : ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച സംഭവത്തിൽ തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ.
മധുര സ്വദേശി ശോഭയാണ് (43) അറസ്റ്റിലായത്. കല്ലറ സ്വദേശിനിയായ സക്കീനാബീവിയുടെ (73) മാല അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
ബുധനാഴ്ച രാവിലെ ഒൻപതു മണിയോടെ കല്ലറ തറട്ട ആശുപത്രിയിൽവെച്ചാണ് സംഭവം