തിരുവനന്തപുരം: സിനിമ– സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു.
കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കരൾ മാറ്റിവക്കൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും.
കരൾ നൽകാൻ മകൾ തയാറായിരുന്നെങ്കിലും ചികിത്സയ്ക്കായുള്ള ഭീമമായ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.നടൻ കിഷോർ സത്യയാണ് മരണവിവരം തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചത്.