തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി.
ഇന്നലെ രാവിലെയോടെയാണ് കൂട്ടില്‍ നിന്ന് തത്തയെ കാണാതായത്. ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയ്ക്കായി ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
അതേസമയം ഉയരത്തില്‍ പറക്കുന്നവ ആയതിനാല്‍ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കൂട്ടില്‍ മൂന്ന് തത്തകളാണ് ഉണ്ടായിരുന്നത്. തത്തയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.