തിരുവനന്തപുരം: വിവാഹ ആലോചന പരസ്യം നൽകി സ്ത്രീകളെ കബളിപ്പിച്ച് പണം തട്ടുന്നയാളെ പൊലീസ് പിടികൂടി.
തൃശൂർ ചേലക്കര വെണ്ണൂർ കെ.അജീഷിനെ (35) ആണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് നടപടി. അസി.കമ്മിഷണർ ജെ.കെ ദിനിൽ, എസ്എച്ച്ഒ ബി.എം ഷാഫി, എസ്.ഐ ലഞ്ചുലാൽ, സിപിഒമാരായ വിനോദ്, രാജേഷ്, ബിനു, ഫിറോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.