തിരുവനന്തപുരം :നന്ദന്‍കോട് കൂട്ടക്കൊലപാതക്കേസിലെ വിധി പറയല്‍ വ്യാഴാഴ്‌ചത്തേക്ക് മാറ്റി.
കേസിലെ ഏക പ്രതിയായ കേഡല്‍ ജിൻസണ്‍ രാജയ്‌ക്കെതിരെ 92 സാക്ഷികളുടെ വിസ്‌താരം പൂര്‍ത്തിയായതിന് ശേഷമായിരുന്നു ഇന്നു കോടതി വിധി പ്രസ്‌താവം നടത്താനിരുന്നത്.
എന്നാല്‍ തിരുവനന്തപുരം ജില്ലാ കോടതി ആറാം അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്‌ജി കെ വിഷ്‌ണു വിധി പ്രസ്‌താവം മെയ് 8 ലേക്ക് മാറ്റിയതായി അറിയിക്കുകയായിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസില്‍ പ്രതിക്ക് വധശിക്ഷ തന്നെ ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്‍ നീക്കം.
2017 ഏപ്രില്‍ 9 ന് പുലര്‍ച്ചെയായിരുന്നു നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കൊമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടില്‍ വന്‍ തോതില്‍ പുക ഉയര്‍ന്നതു കണ്ടു പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നത്.
സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്‌സ് സംഘം അകത്തു കടന്നു തീയണയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തികരിഞ്ഞ നിലയില്‍ കാണപ്പെട്ടത്.
ബന്ധുവായ ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലും കണ്ടെത്തി. രാജ – ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മൂന്നു ദിവസങ്ങള്‍ക്കകം അന്വേഷണ സംഘം പിടികൂടി.