തിരുവനന്തപുരം:വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും സംസ്ഥാന സർക്കാർ പുതിയ ചരിത്രമാണ് കുറിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് കനകക്കുന്ന് പാലസിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ് മീഡിയ സെന്ററും എക്സിബിഷൻ കമ്മിറ്റി ഓഫീസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും. ഐക്യ കേരളത്തിന് ശേഷം ചരിത്രത്തിൽ രേഖപ്പെടു ത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എന്റെ കേരളം പ്രദർശന വിപണന മേളയിൽ എക്സിബിഷനായി തെരഞ്ഞെടുത്ത അഞ്ച് വകുപ്പുകൾക്കുള്ള ധാരണാപത്രം മന്ത്രി വി.ശിവൻകുട്ടി ചടങ്ങിൽ കൈമാറി.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ അനു കുമാരി, എഡിഎം ബീന പി ആനന്ദ്, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മെയ് 17 മുതൽ 23 വരെയാണ് എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.