തിരുവനന്തപുരം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വളളക്കടവ് പുത്തൻപാലം സ്വദേശി നഹാസിനെ(33) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീം പിടികുടി വലിയതുറ പോലീസിന് കൈമാറിയത്.
വളളക്കടവ് എൻ.എസ്. ഡിപ്പോക്ക് സമീപത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് എംഡിഎംഎ നിറച്ച പൊതികളുമായി ഇയാളെ പിടികൂടുന്നത്.
ചോദ്യം ചെയ്യലിൽ ബെംഗ്ലുരൂവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്ത് എത്തിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്