തിരുവനന്തപുരം:കാരോട് ഗ്രാമ പഞ്ചായത്തിൽ കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി കെ.ആൻസലൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
പദ്ധതി യാഥാർഥ്യമായതോടെ കാരോട് ഗ്രാമപഞ്ചായത്തിലെ ഉൾപ്രദേശങ്ങളിലെ യാത്രാക്ലേശത്തിന് പരിഹാരമായി.
പഞ്ചായത്ത് നിശ്ചയിക്കുന്ന റൂട്ടിലൂടെ സമയക്രമം അനുസരിച്ചാണ് ഗ്രാമവണ്ടി സർവീസ് നടത്തുക. ഗ്രാമപ്രദേശങ്ങളിൽ പൊതുജനം നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനാണ് ഗ്രാമവണ്ടി എന്ന പദ്ധതി സർക്കാർ നടപ്പാക്കുന്നത്.
വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കി വിജയിച്ച പദ്ധതിയാണ് ഗ്രാമവണ്ടിയെന്ന് കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പ്രമോദ് ശങ്കർ പറഞ്ഞു.
കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി.എ ജോസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുൻ എംഎൽഎ എ.ടി ജോർജ്, പാറശ്ശാല ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബൻഡാർവിൻ, വി.ആർ. സലൂജ തുടങ്ങിയവർ പങ്കെടുത്തു.