തിരുവനന്തപുരം: മഴയിൽ ട്രെയിൻ ഗതാഗതം വീണ്ടും പ്രതിസന്ധിയിൽ.
ശക്തമായ കാറ്റിൽ റെയിൽവേ ട്രാക്കില്‍ മരം വീണതിനെത്തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം താറുമാറായത്. സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകി ഓടുകയാണ്.
മൈസൂർ – തിരുവനന്തപുരം എക്സ്പ്രസ് ഒന്നേകാൽ മണിക്കൂർ വൈകി. കചെഗുഡ – മുരുഡേശ്വർ എക്സ്പ്രസ് 50 മിനിറ്റ് വൈകി.
06555 നമ്പർ ബംഗളൂരു -തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ഒന്നര മണിക്കൂർ വൈകി. ഗോരഖ്പൂർ തിരുവനന്തപുരം രപ്തിസാഗർ എക്സ്പ്രസ് നാലര മണിക്കൂർ വൈകി. ഗുരുവായൂർ ചെന്നൈ എക്സ്പ്രസ് ഒരു മണിക്കൂർ വൈകി.