പാലോട്: കല്ലറ റോഡിൽ പാണ്ടിയൻപാറയിൽ കാട്ടുപോത്തുകൾ ഇറങ്ങി.
കഴിഞ്ഞ രാത്രി 20ലേറെ കാട്ടുപോത്തുകൾ പാണ്ടിയൻപാറയിൽ മാർഗതടസ്സം സൃഷ്ടിച്ചു.
പാലോട് വന മേഖലയിലും ജനവാസ മേഖലയിലും കാട്ടുപോത്തുകൾ ക്രമാതീതമായി പെരുകിയതായും നടപടി സ്വീകരിക്കാൻ വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമായിട്ടുണ്ട്.