തിരുവനന്തപുരം: രാജ്യത്തെ കോവിഡ് കേസുകൾ മൂവായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 3,395 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിൽ ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം കേരളമാണ്. 1,336 കോവിഡ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലും കോവിഡ് കേസുകളിൽ വർധനവുണ്ട്.
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ച് നാല് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡൽഹി, കേരളം, കർണാടക, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.