തിരുവനന്തപുരം:ഒരാഴ്ച്ചയായി ജില്ലയില്‍ ശക്തമായി പെയ്യുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
തിരുവനന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലാണ് ക്യാമ്പുകള്‍. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 34 കുടുംബങ്ങളിലെ 79 പേരാണ് രണ്ട് ക്യാമ്പുകളിലായി കഴിയുന്നത്.
തിരുവനന്തപുരം താലൂക്കില്‍ ഈഞ്ചയ്ക്കല്‍ ഗവ. യു.പി.എസിലാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ ഒരു കുടുംബത്തിലെ രണ്ടു പേരാണ് ഉള്ളത്. നെയ്യാറ്റിന്‍കര താലൂക്കില്‍ പൊഴിയൂര്‍ ഗവ. യു.പി.എസിലാണ് ദുരിതാശ്വാസ ക്യാമ്പുള്ളത്. ഇവിടെ നിലവില്‍ 33 കുടുംബങ്ങളിലായി 77 പേരാണ് ഉള്ളത്.