തിരുവനന്തപുരം: കാലവർഷം എത്തിയതിന് പിന്നാലെ ശക്തമായ അതിതീവ്ര മഴയെത്തുടർന്ന് അടച്ചിട്ട പൊന്മുടി ഇക്കോ ടൂറിസ്റ്റ് കേന്ദ്രം വീണ്ടും തുറക്കുന്നു.
അതിതീവ്ര മഴക്ക് ശമനമായതോടെയാണ് പൊന്മുടി വീണ്ടും തുറക്കുന്നത്. പ്രതികൂല കാലാവസ്ഥ കാരണം 25 -ാം തിയതി മുതൽ അടച്ച് ഇട്ടിരുന്ന പൊന്മുടി ഇക്കോടൂറിസ്സത്തിലേക്കുള്ള സന്ദർശനം നാളെ (ചൊവ്വാഴ്ച്ച) മുതൽ പുനരാംഭിക്കുന്നതാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
അതിതീവ്ര മഴക്ക് ശമനമായതോടെ സംസ്ഥാനത്താകെ അടച്ചിട്ടിരുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം വീണ്ടും തുറക്കുകയാണ്.