തിരുവനന്തപുരം: ഓടുന്ന ട്രെയിനിൽ അപകടയാത്ര നടത്തി റീൽസ് ചിത്രീകരിച്ച് യുവതി.
നാഗർകോവിൽ സ്വദേശിനി ഷക്കീല ബാനു ആണ് അപകടകരമായി യാത്ര നടത്തി സാമൂഹികമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തത്.
ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകരും രംഗത്തെത്തി.