തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെള്ളനാട് പുനലാൽ ചക്കിപ്പാറ, പുത്തൻവീട്ടിൽ ബിജുവിനെ(45)യാണ് കരമന പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
ട്യൂഷൻ സെന്ററിൽനിന്നു വീട്ടിലേക്കു പോവുകയായിരുന്ന കുട്ടിയെ ബൈക്കിൽ പിന്തുടർന്ന് തടഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഇയാൾക്കെതിരേ കേരളത്തിലും തമിഴ്നാട്ടിലുമായി നൂറോളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു