നാഗർകോവിൽ : കന്യാകുമാരി വിവേകാനന്ദപ്പാറയിലേക്കുള്ള ബോട്ട് സർവീസിന് വ്യാഴാഴ്ച മുതൽ നിരക്ക് കൂടും.
ഒരാൾക്ക് 75 രൂപ ആയിരുന്ന ടിക്കറ്റ് നിരക്ക് വ്യാഴാഴ്ച മുതൽ 100 ആകും. വിദ്യാർഥികൾക്കുള്ള നിരക്ക് 30-ൽ നിന്ന് 40 ആയും ഉയർത്തി.
സ്പെഷ്യൽ ടിക്കറ്റിന്റെ നിരക്ക് 300 രൂപയായി തുടരുമെന്നും പൂമ്പുകാർ കപ്പൽ ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. കണ്ണാടിപ്പാലം നിർമിച്ചതോടെ ബോട്ട് സർവീസിന് സന്ദർശകരുടെ തിരക്ക് കൂടിയിട്ടുണ്ട്