വർക്കല: ജോലികഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ കാറിടിച്ച് മരിച്ചു.
ചെറുന്നിയൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി ചെറുന്നിയൂർ കാറാത്തല ചാണിക്കൽ ബൈജു ഭവനിൽ ബാബുവിന്റെ ഭാര്യ ശാന്ത (72) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ ആയിരുന്നു സംഭവം.
വർക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം കൊച്ചുതെങ്ങുവിള റോഡരികിൽ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ശാന്ത. ഇതിനിടെയാണ് നിയന്ത്രണം തെറ്റി അതിവേഗത്തിലെത്തിയ കാർ ഇടിച്ചത്. ഉടൻതന്നെ നാട്ടുകാർ ശാന്തയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.