തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തെ അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയെത്തി.
തിങ്കളാഴ്ച രാത്രി 12.30നാണ് നാലു ദിവസം പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞ് അതിഥിയായി എത്തിയത്. കുഞ്ഞിന് ജൂൺ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
2.700 കിലോഗ്രാം ഭാരമുള്ള കുഞ്ഞിനെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പരിശോധന പൂർത്തിയാക്കിയ ശേഷം ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കൽ കേന്ദ്രത്തിന്റെ സംരക്ഷണയിലേക്ക് മാറ്റി.