അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണപ്പെട്ടവരില്‍ മലയാളിയും.
പത്തനംതിട്ട പുല്ലാട് സ്വദേശിയായ രഞ്ജിത ഗോപകുമാറാണ് മരിച്ചത്. രഞ്ജിതയ്ക്ക് അപകടത്തില്‍ പരിക്കേറ്റതായുള്ള വിവരം നേരത്തെ വില്ലേജ് അധികൃതർക്ക് ലഭിച്ചിരുന്നു.
പിന്നാലെ മരണപ്പെട്ടതായുള്ള വിവരും ഗുജറാത്തില്‍ നിന്നും ഔദ്യോഗികമായി പത്തനംതിട്ട ജില്ലാ കളക്ടറേറ്റിലേക്ക് എത്തി.
കോഴഞ്ചേരി ആശുപത്രിയിലെ നേഴ്‌സ് ആണ് രഞ്ജിത. ലീവില്‍ വിദേശത്ത് ജോലി ചെയ്തു വരികയായിരുന്നു.
അവധി അപേക്ഷ നീട്ടി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവര്‍ നാട്ടിലെത്തിയത്. ഇന്നലെയാണ് മൂന്നുദിവസത്തെ അവധിക്ക് ശേഷം മൂന്നാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളോടും കുടുംബത്തോടും യാത്രപറഞ്ഞ് രഞ്ജിത യുകെയിലേക് യാത്ര തിരിച്ചത്.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും നെടുമ്പാശ്ശേരിയില്‍ എത്തുകയും അവിടെ നിന്നാണ് അഹമ്മദാബാദിലേക്ക് രഞ്ജിത എത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.