പ്രാർഥനാലയത്തിലെ അന്തേവാസിയും പാസ്റ്ററും കിണറ്റിൽ മരിച്ചനിലയിൽ

IMG_20250614_163051_(1200_x_628_pixel)

വിളപ്പിൽശാല: പ്രാർഥനാലയത്തിലെ അന്തേവാസിയും പാസ്റ്ററും കിണറ്റിൽ മരിച്ചനിലയിൽ.

ചൊവ്വള്ളൂർ പരുത്തൻപാറ പ്രാർഥനാലയത്തിലെ പാസ്റ്റർ അന്തിയൂർക്കോണം സ്വദേശി പി.ദാസൻ(87), അവിടത്തെ അന്തേവാസി ബാലരാമപുരം പയറ്റുവിള പൊറ്റയിൽ ലക്ഷംവീട്ടിൽ കെ.ചെല്ലമ്മ(85) എന്നിവരാണ് മരിച്ചത്.

ഇവർ കിണറ്റിൽച്ചാടി ജീവനൊടുക്കിയതാകാമെന്ന നിഗമനത്തിലാണ് വിളപ്പിൽശാല പോലീസ്.

പ്രാർഥനാലയത്തിന്റെ വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കവും കോടതിവ്യവഹാരവും നിലനിൽക്കുകയാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ പാസ്റ്റർക്ക് മനോവിഷമമുണ്ടായിരുന്നതായി പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!