നെയ്യാറ്റിൻകര: അരുവിപ്പുറത്ത് നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു.
ഉച്ചയോടെ മൂന്നു സുഹൃത്തുക്കളുമൊത്ത് അരുവിപ്പുറത്തെത്തി കുളിക്കുന്നതിനിടെയാണ് ബാലരാമപുരം സ്വദേശി ഷഹബാസ് ശക്തമായ ഒഴുക്കിൽപ്പെട്ടത്.
സമീപത്തെ മരത്തിൽ പിടിച്ച് നിന്ന ഇയാളെ നെയ്യാറ്റിൻകര ഫയർഫോഴ്സ് ടീം രണ്ട് യൂണിറ്റ് ജീവനക്കാർ എത്തിയാണ് രക്ഷപ്പെടുത്തിയത്