തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് ജലസേചന വകുപ്പും കേന്ദ്ര ജല കമ്മിഷനും നദികളിൽ ജാഗ്രതാനിർദേശം പ്രഖ്യാപിച്ചു.
മുന്നറിയിപ്പിന്റെ ഭാഗമായി റെഡ്, ഓറഞ്ച്, യെലോ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. നദികളിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. തീരത്തോടു ചേർന്ന് താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം.
പ്രളയ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കാൻ തയാറാവണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു