നാവായിക്കുളം: ഹജ് നിർവ്വഹിക്കാനെത്തിയ മലയാളി തീർഥാടക മക്കയിൽ അന്തരിച്ചു.
നാവായിക്കുളം, ഡീസന്റ്മുക്ക് സ്വദേശി, ബംഗ്ലാവിൽ വീട്ടിൽ, ഫർസാന സഫീർ (35) ആണ് മരിച്ചത്.
ഹജ് നിർവ്വഹിക്കുന്നതിനിടയിൽ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് മക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിലിരിക്കെ നില വഷളാവുകയായിരുന്നു.
ഭർത്താവ് സഫീർ അബ്ദുൽ മനാഫിനൊപ്പം കേരള ഹജ് കമ്മിറ്റിക്ക് കീഴിലാണ് മക്കയിൽ എത്തിയത്. ഹജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മദീനയിലേക്ക് പോകാൻ ഇരിക്കെയാണ് മരണം സംഭവിച്ചത്.