ആര്യനാട്: ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നുകാണിച്ച് ബന്ധുക്കൾ ആര്യനാട് പൊലീസിൽ പരാതി നൽകി.
ഉഴമലയ്ക്കൽ പനയ്ക്കോട് കുര്യാത്തി മോഹനവിലാസത്തിൽ ശശിധരൻ നായരുടെയും രമകുമാരിയുടെയും മകൾ അപർണയാണ് (24), ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9ന് ഭർതൃഗൃഹമായ തോളൂർ മേരിഗിരി മരിയാനഗറിൽ ഹൗസ് നമ്പർ 9ലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.
ഭർത്താവ് അക്ഷയ വിദേശത്ത് സൗണ്ട് എൻജിനിയറാണ്.അക്ഷയുടെ സഹോദരിക്കൊപ്പമിരിക്കുമ്പോൾ,അക്ഷയുടെ വീഡിയോകാൾ വന്നതോടെ അപർണ ഫോണുമായി മുറിക്കകത്തേക്ക് പോവുകയായിരുന്നു.
മണിക്കൂറുകൾ കഴിഞ്ഞിട്ടും പുറത്തേക്ക് കാണാതായപ്പോൾ സംശയം തോന്നിയ വീട്ടുകാർ വാതിൽചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.