ഷാർജയിലും ദുബായിലും കല്യാൺ ജൂവലേഴ്‌സ് പുതിയ ഷോറൂമുകൾ തുടങ്ങുന്നു

IMG-20250619-WA0062

യുഎഇ : ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്‌സ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ജൂൺ 21 ശനിയാഴ്ച പുതിയ രണ്ട് ഷോറൂമുകൾ ആരംഭിക്കുന്നു.

ഷാർജയിലെ അൽ നഹ്‌ദയിലെയും ദുബായിലെ അൽ മൻഖൂലിലെയും പുതിയ ഷോറൂമുകൾ പ്രമുഖ ഇന്ത്യൻ ചലച്ചിത്രതാരം ശ്രീലീല ഉദ്ഘാടനം ചെയ്യും.

രൂപകൽപ്പനയിലും മികച്ച കരവിരുതിലും പേരുകേട്ട കല്യാൺ ജൂവലേഴ്സ‌ിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്യുറേറ്റഡ് ആഭരണ നിരയായിരിക്കും പുതിയ ഷോറൂമുകളിൽ അണിനിരക്കുക.ഷാർജ അൽ നഹ്‌ദയിലെ ഷോറൂം ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം ഏഴിന് ആരംഭിക്കും. തുടർന്ന് രാത്രി എട്ടിന് ദുബായ് അൽ മൻഖൂലിലെ ഷോറും ഉദ്ഘാടനം ചെയ്യും.

യുഎഇയിലെ കല്യാൺ ജൂവലേഴ്‌സിന്റെ വികസനയാത്രയിൽ പുതിയൊരു നാഴികക്കല്ലാണ് പുതിയ ഷോറൂമുകൾ. ഉപയോക്താക്കൾക്ക് ഏറ്റവും അടുത്ത്‌തന്നെ ഉപയോക്തൃകേന്ദ്രീകൃതമായ മികച്ച സേവനം ലഭ്യമാക്കാനുള്ള കല്യാൺ ജൂവലേഴ്‌സിൻ്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്.

ആഘോഷാവസരങ്ങളുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് ഉപയോക്താക്കൾക്ക് ഓരോ പർച്ചേയ്‌സിലും സവിശേഷമായ മൂല്യം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ ആഭരണങ്ങൾക്കും 2025 ജൂൺ 30 വരെ പണിക്കൂലിയിൽ 50 ശതമാനം ഇളവ് ലഭിക്കും.

കൂടാതെ 3000 ദിർഹത്തിനോ അതിൽ കൂടുതലോ തുകയ്ക്ക് ഷോപ്പിംഗ് നടത്തുമ്പോൾ അൻപത് ഭാഗ്യശാലികൾക്ക് സൗജന്യമായി വിമാന ടിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അവസരവും ലഭിക്കും. 2025 ജൂലൈ 31 വരെയാണ് ഈ ഓഫറിന്റെ കാലാവധി. യുഎഇയിലെ എല്ലാ ഷോറൂമുകളിൽ നിന്നും ഈ ഓഫറുകൾ ലഭ്യമാണ്.

കല്യാൺ ജൂവലേഴ്‌സിന് യുഎഇ എന്നും വിപണിയായിരുന്നുവെന്നും കൂടുതൽ ഷോറൂമുകൾ സുപ്രധാനമായ ആരംഭിക്കുന്നത് ഉപയോക്താക്കൾ നല്കുന്ന ശക്തമായ പിന്തുണയുടെ പ്രതിഫലനമാണെന്നും കല്യാൺ ജൂവലേഴ്‌സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ഷാർജയിലെയും ദുബായിലെയും പുതിയ ഷോറൂമുകൾ സമാനതകളില്ലാത്ത ആഭരണ ഷോപ്പിംഗ് അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകോത്തരമായ ഷോപ്പിംഗ് അന്തരീക്ഷത്തിൽ കല്യാൺ ജൂവലേഴ്സ‌ിന്റെ വിപുലമായ ആഭരണനിരയാണ് ഷോറൂമുകളിൽ ലഭ്യമാകുക. കല്യാൺ ജൂവലേഴ്സിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽ നൽകുന്നതും വിശദമായ ഉത്പന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതല അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിൻ്റനൻസും ലഭിക്കും. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ള ബ്രാൻഡിൻ്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപ്രതം.

പുതിയ ഷോറൂമുകളിൽ കല്യാണിൻ്റെ സവിശേഷമായ ഹൗസ് ബ്രാൻഡുകളുടെ നിരയിലുള്ള വിവാഹ ആഭരണങ്ങൾ അടങ്ങിയ മുഹൂർത്ത്, കരവിരുതാൽ തീർത്ത ആന്റിക് ആഭരണങ്ങൾ അടങ്ങിയ മുദ്ര, ടെംപിൾ ആഭരണങ്ങൾ അടങ്ങിയ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെ തോന്നിപ്പിക്കുന്ന ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളുടെ ശേഖരമായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ടുകൾ അടങ്ങിയ അപൂർവ, വിവാഹ ഡയമണ്ടുകളുടെ ശ്രേണിയായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകൾ അടങ്ങിയ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾ ഉൾക്കൊള്ളുന്ന രംഗ്, പുതിയതായി വിപണിയിലെത്തിയ നിറമുള്ള സ്റ്റോണുകളും ഡയമണ്ടുകളും അടങ്ങിയ ലൈല തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ബ്രാൻഡിനെക്കുറിച്ചും ആഭരണ ശേഖരത്തെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയുന്നതിന് സന്ദർശിക്കുക. www.kalyanjewellers.net എന്ന വെബ്സൈറ്റ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!