കക്ഷി രാഷ്ട്രീയത്തിന് അതീതമായ ക്ഷേമ പ്രവർത്തനം സാധ്യമാക്കി; മന്ത്രി ജി. ആർ അനിൽ

IMG_20250619_234802_(1200_x_628_pixel)

നെടുമങ്ങാട്:കക്ഷി രാഷ്ട്രീയത്തിന് അതീതമായ ക്ഷേമപ്രവർത്തനമാണ് സർക്കാർ സാധ്യമാക്കുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ.

നെടുമങ്ങാട് നഗരസഭ പേരയത്ത്കോണം വാർഡിൽ നവീകരണം പൂർത്തിയാക്കിയ ചുടുകാട്ടിൻമുകൾ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസൂയാവഹമായ പ്രവർത്തനങ്ങൾക്കാണ് നെടുമങ്ങാട് നഗരസഭ നേതൃത്വം നൽകുന്നത്. പ്രദേശത്തെ അങ്കണവാടികൾ മുഴുവനും സ്മാർട്ട് ആവുകയാണ്. 4000 ഭവനരഹിതർക്കാണ് വീട് എന്ന സ്വപ്നം യഥാർഥ്യമാകുന്നത്.

വിദ്യാലയങ്ങളിലെല്ലാം ബഹുനില മന്ദിരങ്ങൾ ഉയരുന്നു. സമ്പൂർണ്ണ കുടിവെള്ള പദ്ധതിയും ഉടൻ നടപ്പിലാകും. സർക്കാർ ലക്ഷ്യം വെക്കുന്ന എല്ലാ വികസന – ക്ഷേമ പ്രവർത്തനങ്ങളും നെടുമങ്ങാട് സാധ്യമാക്കാൻ കഴിയുന്നുണ്ട്. തന്റെ എല്ലാ കരുതലും തുടർന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.

നെടുമങ്ങാട് നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചുടുകാട്ടിൻമുകൾ കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണം പൂർത്തിയാക്കിയത്. അതിമനോഹരമായ കമ്മ്യൂണിറ്റി ഹാളും പരിസരവും അതുപോലെ തന്നെ നിലനിർത്തുന്നതിൽ പ്രദേശവാസികൾ ശ്രദ്ധ നൽകണമെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രവീന്ദ്രൻ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് കൗൺസിലർ എം. എസ് ബിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!