നന്ദിയോട്: നന്ദിയോട് പഞ്ചായത്തിലെ ആലുംകുഴി ഗ്രാമം ഈച്ച ശല്യത്തിൽ വലയുന്നു. ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നു പരാതിയുണ്ട്.
നിത്യേന ഈച്ചയെ പിടിക്കുന്ന പശ ബോർഡുകൾ വയ്ക്കേണ്ട അവസ്ഥയാണെന്നും പറയുന്നു.
പകർച്ച വ്യാധി ഭീഷണിയും ഉണ്ട്.ഈച്ചശല്യത്തിന്റെ കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പും നായ്ക്കളുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്തും നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.