നവീകരിച്ച ശാസ്താംകാവ് ഖാദി നെയ്ത്ത് കേന്ദ്രം തുറന്നു

IMG_20250627_185308_(1200_x_628_pixel)

വിതുര:തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നവീകരിച്ച വിതുര ഗ്രാമപഞ്ചായത്തിലെ ശാസ്താംകാവ് ഖാദി നെയ്ത്ത് കേന്ദ്രം തുറന്നു.

ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നവീകരിച്ച നെയ്ത്ത് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. നെയ്ത്ത് കേന്ദ്രത്തിന്റെ നവീകരണത്തിന് ജില്ലാ പഞ്ചായത്ത് നൽകിയ സഹായം മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഖാദി നെയ്ത്ത് പരിശീലനത്തിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എംഎൽഎ നിർവഹിച്ചു. പൊതുമേഖലയ്ക്കൊപ്പം പരമ്പരാഗത തൊഴിൽ മേഖലയെയും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2022- 23 പദ്ധതി വിഹിതം 93 ലക്ഷം രൂപ വിനിയോഗിച്ചാണ് നെയ്ത്ത് കേന്ദ്രം നവീകരിച്ചത്. ഇരുപത്തിയഞ്ചോളം നെയ്ത്ത് തൊഴിലാളികൾക്കാണ് ഇതിലൂടെ തൊഴിൽ ലഭിക്കുക. ജില്ലാ പഞ്ചായത്തിന്റെ 2024 – 25 പദ്ധതിവിതത്തിൽ ഉൾപ്പെടുത്തി 350 നൂൽപ്പ് തൊഴിലാളികൾക്ക് 6 ലക്ഷം രൂപയുടെ റോവിങ്ങ് വിതരണം ചെയ്യുന്നതിന്റെയും 400 ഖാദി തൊഴിലാളികൾക്ക് 8 ലക്ഷം ചെലവഴിച്ച് ഏപ്രൺ, മാസ്ക് എന്നിവ വിതരണം ചെയ്യുന്നതിന്റെയും ഉദ്ഘാടനം ചടങ്ങിൽ നടന്നു.

ഭൂരിപക്ഷവും സ്ത്രീ തൊഴിലാളികൾ ജോലിചെയ്യുന്ന ഖാദി തൊഴിലിടം സ്ത്രീ സൗഹൃദം ആക്കുന്നത് അത്യന്താപേക്ഷിതമാണെന്ന കാഴ്ചപ്പാട് മുൻനിർത്തിയാണ് ജില്ലാ പഞ്ചായത്ത് ശാസ്താംകാവ് നെയ്ത്തു കേന്ദ്രം നവീകരിച്ചത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ , വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ്, ഖാദി ബോർഡ് ഡയറക്ടർ രാജേഷ് കെ.വി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!