തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എഫ് 35 ബി ബ്രിട്ടിഷ് വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി അവിടെനിന്നുള്ള എൻജിനീയർമാർ ഈയാഴ്ച എത്തും.
വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാർ സംഭവിച്ചതായാണ് ലഭിക്കുന്ന വിവരം.
വിമാന നിർമാതാക്കളായ യുഎസ് കമ്പനി ലോക്ഹീഡ് മാർട്ടിന്റെ എൻജിനീയർമാരും സംഘത്തിലുണ്ടാകും. തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എഫ് 35 ബിയെ വലിയ ചരക്കു വിമാനത്തിൽ ബ്രിട്ടനിലേക്കു കൊണ്ടുപോകും.