തിരുവനന്തപുരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

IMG_20250629_235437_(1200_x_628_pixel)

തിരുവനന്തപുരം : എംഡിഎംഎയുമായി സിപിഐ നേതാവ് ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ.

സിപിഐ പാളയം ലോക്കൽ കമ്മിറ്റി അംഗമായ കൃഷ്ണ ചന്ദ്രൻ, ആലി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. കൃഷ്ണ ചന്ദ്രന്റെ പക്കൽനിന്ന് 4.05 ഗ്രാമും ആലി മുഹമ്മദിന്റെ കൈയിൽനിന്ന് 5 ഗ്രാമും എംഡിഎംഎ പിടിച്ചെടുത്തു.

എഐവൈഎഫ് തിരുവനന്തപുരം മണ്ഡലം മുൻ സെക്രട്ടറിയാണ് കൃഷ്ണ ചന്ദ്രൻ.

ബൈക്കിലെത്തിയ രണ്ടുപേർക്ക് എംഡിഎംഎ കൈമാറുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇരുവരെയും പിടികൂടിയത്. ബൈക്കുകളും മൊബൈലും പിടിച്ചെടുത്തു.

സംഭവത്തിനു പിന്നാലെ കൃഷ്ണചന്ദ്രനെ സിപിഐ പാർട്ടിയിൽനിന്നു പുറത്താക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!