തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യൂറോളജി വിഭാഗത്തില്‍ ലഭ്യമല്ലാതിരുന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ആശുപത്രിയിൽ എത്തിച്ചു.
ഹൈദരാബാദില്‍നിന്ന് ഉപകരണങ്ങള്‍ രാവിലെ എത്തിച്ചതോടെ മാറ്റിവച്ച ശസ്ത്രക്രിയകള്‍ ആരംഭിച്ചു. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് ഹൈദരാബാദില്‍നിന്ന് വിമാനമാര്‍ഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചത്.
ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം മൂലം രോഗികള്‍ അനുഭവിക്കുന്ന ദുരിതം വെളിപ്പെടുത്തി ശനിയാഴ്ചയാണ് ഡോ.ഹാരിസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് എഴുതിയത്. ഇതു വന്‍വിവാദമായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രിയും മറ്റ് അധികൃതരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു.
ഡോ.ഹാരിസിന്റെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന കാര്യങ്ങളാണ് അന്വേഷണ സമിതിയുടെ പരിശോധനയിലും കണ്ടെത്തിയതെന്നാണു റിപ്പോര്‍ട്ട്